തിരുവനന്തപുരം: കാലത്തിനൊത്ത് മാറാന്‍ പുതിയ പരിഷ്ക്കാരങ്ങളുമായി തപാല്‍വകുപ്പ്. സഞ്ചരിക്കുന്ന എടിഎം ആയി സംസ്ഥാനത്തെ പോസ്റ്റ്മാന്‍മാന്‍മാര്‍ മാറും. ഇതനുസരിച്ച്‌ വീട്ടിലെത്തുന്ന പോസ്റ്റുമാനില്‍ നിന്ന് പണം പിന്‍വലിക്കുകയോ അക്കൌണ്ട് ബാലന്‍സ് അറിയുകയോ ചെയ്യാം. ആധാറുമായി ലിങ്ക് ചെയ്ത ബാങ്കിലെയോ പോസ്റ്റ് ഓഫീസ് പേമെന്‍റ് ബാങ്കിലെയോ അക്കൌണ്ടുകളില്‍ നിന്നാണ് ഇത്തരത്തില്‍ പണം പിന്‍വലിക്കാനാകുക.

ഒരു ദിവസം 10000 രൂപ വരെ ഇത്തരത്തില്‍ പിന്‍വലിക്കാം. പണം നിക്ഷേപിക്കാനും സാധിക്കും. ആധാര്‍ എനേബിള്‍ഡ് പേമെന്‍റ് സംവിധാനത്തിലൂടെയാണ്(AEPS) പോസ്റ്റുമാന്‍ സഞ്ചരിക്കുന്ന എടിഎം ആയി മാറുന്നത്.

സംസ്ഥാനത്തെ 10600 പോസ്റ്റുമാന്‍മാരില്‍ 7196 പേരാണ് ആദ്യ ഘട്ടത്തില്‍ സഞ്ചരിക്കുന്ന എടിഎം ആയി മാറുന്നതിനുള്ള പരിശീലനം പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തെ 5064 പോസ്റ്റോഫീസുകളില്‍ 4742 ഇടങ്ങളിലാണ് പുതിയ സൌകര്യം ലഭ്യമാകുക. തപാല്‍വകുപ്പ് തയ്യാറാക്കിയ മൈക്രോ എടിഎം ആപ്പും മൊബൈല്‍ ഫോണും ബയോ മെട്രിക് ഉപകരണവും സംയോജിപ്പിച്ചാണ് സഞ്ചരിക്കുന്ന എടിഎമ്മുകളായി പോസ്റ്റുമാന്‍മാര്‍ മാറുന്നത്.

പ്രായാധിക്യം, അസുഖം എന്നിവ മൂലം ബാങ്കുകളില്‍ പോകാന്‍ സാധിക്കാത്തവര്‍ക്കാണ് ഈ സൌകര്യം പ്രയോജനപ്പെടുത്താനാകുക. കൂടാതെ ഓണ്‍ലൈന്‍ ബാങ്കിങ് ഇടപാടുകളില്‍ പ്രാവീണ്യമില്ലാത്തവര്‍ക്കും എടിഎം കാര്‍ഡ് ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്കും തപാല്‍ വകുപ്പിന്‍റെ സേവനം പ്രയോജനപ്പെടുത്താനാകും. ഒന്നിലധികം ബാങ്കുകളുടെ സേവനം ഈ സംവിധാനത്തില്‍ ഏകോപിക്കപ്പെടുന്നുവെന്നതാണ് എഇപിഎസിന്‍റെ മറ്റൊരു പ്രത്യേകത. പോ​​​സ്റ്റ് ഓ​​​ഫീ​​​സി​​​ല്‍ നേ​​​രി​​​ട്ടെ​​​ത്തി ബാ​​​ങ്ക് ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ത്തു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ സൗ​​​ജ​​​ന്യ​​​മാ​​​യാ​​​ണ് സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​ന്ന​​​ത്. പോ​​​സ്റ്റ്മാ​​​ന്‍ വീ​​​ട്ടി​​​ലെ​​​ത്തി പ​​​ണം പി​​​ന്‍​വ​​​ലി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ 25 രൂ​​​പ​​​യും നി​​​കു​​​തി​​​യും ഈ​​​ടാ​​​ക്കും. പ​​​ണം ട്രാ​​​ന്‍​സ്ഫ​​​ര്‍ ചെ​​​യ്യു​​​ന്ന​​​തി​​​ന് 15 രൂ​​​പ​​​യും ടാ​​​ക്‌​​​സു​​​മാ​​​ണ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്.