വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങി. ഹൂസ്റ്റണിലെത്തിയ മോദി എണ്ണകമ്ബനി മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ഇന്ന രാവിലെ 9.30 ന് നടക്കുന്ന ഹൗഡി മോദി പരിപാടിയാണ് പ്രധാനമായും പങ്കെടുക്കുന്ന ചടങ്ങ്.

അമേരിക്കയിലസെ ഇന്ത്യന്‍ സമൂഹം മോദിക്കു നല്‍കുന്ന സ്വീകരണമാണ് ഹൗഡി മോദി പരിപാടി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പരിപാടിയില്‍ പങ്കെടുക്കും.
ട്രംപിനെ ചടങ്ങിനെത്തിക്കാനായത് ഇന്ത്യയുടെ നയതന്ത്ര വിജയമായി കാണാം. അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് രാജ്യത്തെ ഇന്ത്യന്‍ സമൂഹത്തിന്‍റെ പിന്തുണ നേടുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ചടങ്ങിനെത്തുന്നത്.
ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ഹൗഡി മോദി വേദിയില്‍ ട്രംപ് പ്രഖ്യാപിക്കുമെന്നാണു കരുതുന്നത്.

55,000 പേരോളം പരിപാടിയില്‍ പങ്കെടുക്കും.90 മിനിറ്റ് നീണ്ടു നില്‍ക്കുന്ന പരിപാടിക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. അറുന്നൂറോളം ഇന്ത്യന്‍ സംഘടനകളുടെ സഹായത്തോടെയാണ് ടെക്സാസിലെ ഇന്ത്യന്‍ സമൂഹം പരിപാടി ആസൂത്രണം ചെയ്യുന്നത്. യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും സെനറ്റര്‍മാരും ഗവര്‍ണമാരും ചടങ്ങില്‍ പങ്കെടുക്കും.