ബാഗ്ദാദ്: ഇറാഖില്‍ ബസില്‍ ഉഗ്രസ്‌ഫോടനം. സ്‌ഫോടനത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇറാഖിലെ കര്‍ബാല സിറ്റിയിലേക്കുള്ള ചെക്ക് പോസ്റ്റിന് സമീപത്താണ് സ്‌ഫോടനം ഉണ്ടായത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ ഭീകരസംഘടനകളൊന്നും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.