വാഗത സംവിധായകന്‍ പ്രദീപ് കാളീപുരത്ത് ഒരുക്കുന്ന ‘സെയ്ഫി’ലെ ആദ്യ ഗാനം പുറത്ത്. ‘വാനവില്ലെന്‍’ എന്ന ഗാനമാണ് പുറത്തെത്തിയിരിക്കുന്നത്. സിജു വില്‍സണും അനുശ്രീയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രാഹുല്‍ സുബ്രഹ്മണ്യത്തിന്റെ സംഗീത സംവിധാനത്തില്‍ ഹരിശങ്കറാണ് ഗാനം ആലാപിച്ചിരിക്കുന്നത് .ഗാനരചന ശ്യാം നെട്ടായിക്കോട്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഷാജി പല്ലാരിമംഗലമാണ്.

അനുശ്രീയും അപര്‍ണ ഗോപിനാഥും നായികമാരായി എത്തുന്ന ചിത്രം സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ്. പൊലീസ് വേഷത്തിലാണ് അപര്‍ണ എത്തുന്നത്. ഷാജി പല്ലാരിമംഗലം തിരക്കഥ ഒരുക്കുന്ന ചിത്രം എപിഫാനി എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഷാജി പല്ലാരിമംഗലം, സര്‍ജു മാത്യു എന്നിവരാണ് നിര്‍മിക്കുന്നത്.

അജി ജോണ്‍, ഹരീഷ് പേരടി, പ്രസാദ് കണ്ണന്‍, ശിവജി ഗുരുവായൂര്‍, ഷാജി പല്ലാരിമംഗലം, സര്‍ജു മാത്യു, കൃഷ്ണ, ഊര്‍മിള ഉണ്ണി, അഞ്ചലി നായര്‍, ലക്ഷ്മിപ്രിയ, ഷെറിന്‍ ഷാജി, തന്‍വി കിഷോര്‍, ദിവ്യ പിള്ള, ഷിബില, സാവിയോ, ബിട്ടു തോമസ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.ചിത്രം അടുത്തമാസം ആദ്യം തീയേറ്ററുകളിലെത്തും.