തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണം സംസ്ഥാന സര്‍ക്കാരും പി എസ് സിയും ചേര്‍ന്ന് അട്ടിമറിക്കുന്നുവെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്.

അന്വേഷണം നാലോ അഞ്ചോ പേരിലായി മാത്രം ഒതുങ്ങുകയാമെന്നും ചോദ്യപേപ്പര്‍ ആരാണ് എത്തിച്ചതെന്നു പോലും അന്വേഷണസംഘത്തിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും അഭിജിത്ത് പറഞ്ഞു.

ഫോണ്‍ കണ്ടെത്തുവാന്‍ ക്രൈംബ്രാഞ്ചിന് സാധിച്ചിട്ടില്ല. തട്ടിപ്പിന്റെ പൂര്‍ണ ഉത്തരവാദിത്വം പി എസ് സി ചെയര്‍മാനാണ്. തെളിവുകള്‍ നശിപ്പിക്കാന്‍ പിഎസ്‌സി ചെയര്‍മാന്‍ കൂട്ടു നിന്നു. സുതാര്യമായ അന്വേഷണം വേണം, അഭിജിത്ത് വ്യക്തമാക്കി.