ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ പ്ര​വാ​സി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഹൂ​സ്റ്റ​ണ്‍ റാ​ന്നി അ​സോ​സി​യേ​ഷ​ന്‍റെ (എ​ച്ച്ആ​ർ​എ) ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി മാ​റി.

സെ​പ്റ്റം​ബ​ർ 14 ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12ന് ​ആ​രം​ഭി​ച്ച ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വൈ​കു​ന്നേ​രം മൂ​ന്നു വ​രെ നീ​ണ്ടു നി​ന്നു. സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ച്ചു ​ന​ട​ത്ത​പ്പെ​ട്ട ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഹൂ​സ്റ്റ​ണി​ലെ പ്ര​മു​ഖ ഗാ​യ​ക​നാ​യ അ​നി​ൽ ജ​നാ​ർ​ദ്ദ​ന​ന്‍റെ പ്രാ​ർ​ഥ​നാ​ഗാ​ന​ത്തോ​ടു കൂ​ടി ആ​രം​ഭി​ച്ചു.

പ്ര​സി​ഡ​ന്‍റ് ജീ​മോ​ൻ റാ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന് വി​ശി​ഷ്ഠാ​തി​ഥി​ക​ളും ഭാ​ര​വാ​ഹി​ക​ളും ജോ​സ​ഫ് ക​ണ​യ​ത്ത് (സ​ണ്ണി – എം​ഐ​എ​ച്ച് റി​യ​ൽ​റ്റി) ജോ​ണ്‍ ഡ​ബ്ല്യൂ. വ​ർ​ഗീ​സ് (പ്രോം​പ്റ്റ് ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീ​സ്) എ​ന്നി​വ​രും ചേ​ർ​ന്ന് നി​ല​വി​ള​ക്കു കൊ​ളു​ത്തി.

മു​ഖ്യാ​തി​ഥി ഫോ​ർ​ട്ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജ് കെ.​പി. ജോ​ർ​ജ് മു​ഖ്യ ഓ​ണ സ​ന്ദേ​ശം ന​ൽ​കി. തു​ട​ർ​ന്ന് സെ​ന്‍റ് ജെ​യിം​സ് ക്നാ​നാ​യ ച​ർ​ച്ച് വി​കാ​രി​യും റാ​ന്നി​യ​നു​മാ​യ റ​വ. ഫാ. ​എ​ബ്ര​ഹാം സ​ഖ​റി​യ (ജെ​ക്കു അ​ച്ച​ൻ), പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ബ്ലെ​സ​ണ്‍ ഹൂ​സ്റ്റ​ണ്‍, സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യം ജെ​യിം​സ് കൂ​ട​ൽ, എ​ച്ച്ആ​ർ​എ ട്ര​ഷ​റ​ർ റോ​യ് തോ​മ​സ് എ​ന്നി​വ​ർ ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്നു. ഓ​ണം ക​ണ്‍​വീ​ന​ർ ബി​നു സ​ഖ​റി​യ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ജി​ൻ​സ് മാ​ത്യു കി​ഴ​ക്കേ​തി​ൽ ന​ന്ദി​യും
ആ​ശം​സി​ച്ചു.

തു​ട​ർ​ന്ന് വ​ർ​ണ​പ്പ​കി​ട്ടാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ കൊ​ണ്ട് ആ​ഘോ​ഷം പൊ​ടി​പൂ​ര​മാ​യി മാ​റി. ഹൂ​സ്റ്റ​ണ്‍ ഉ​പാ​സ​ന ക​ലാ​കേ​ന്ദ്ര​ത്തി​ലെ അ​നീ​ഷ രാ​ജേ​ഷ് ടീ​ച്ച​റി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ ക​ലാ​കേ​ന്ദ്ര​ത്തി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച വി​വി​ധ നൃ​ത്ത​ങ്ങ​ൾ വ​ർ​ണാ​ഭ​വും ന​യ​നാ​ന്ദ​ക​ര​മാ​യി​രു​ന്നു. ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത ഗാ​യ​ക​രും റാ​ന്നി​യു​ടെ ച​ങ്കു​ക​ളു​മാ​യ ഷി​ജു വ​ർ​ഗീ​സ്, മീ​രാ സാ​ക്, റോ​ഷി സി. ​മാ​ല​ത്ത്, മെ​വി​ൻ ജോ​ണ്‍, റോ​ണി ബി. ​തോ​പ്പി​ൽ തു​ട​ങ്ങി​യ​വ​ർ അ​ടി​പൊ​ളി ഗാ​ന​ങ്ങ​ളു​മാ​യി വേ​ദി കൈ​യി​ലെ​ടു​ത്തു. ജെ​യ്സ​ണ്‍ ചെ​റി​യാ​ൻ റാ​ന്നി ഓ​ണം ഓ​ർ​മ്മ​ക​ൾ പ​ങ്കി​ട്ടു.

മാ​വേ​ലി എ​ഴു​ന്നെ​ള്ള​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജേ​ക്ക​ബ് കു​രു​വി​ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ റാ​ന്നി​ക്കാ​രാ​യ ചെ​റു​പ്പ​ക്കാ​ർ ചെ​ണ്ട​യി​ൽ താ​ളം പി​ടി​ച്ച​പ്പോ​ൾ, ചെ​ണ്ട​മേ​ള​ത്തി​ലും ത​ന​താ​യ ക​ഴി​വു​ക​ൾ റാ​ന്നി​ക്കാ​ർ​ക്കു ഉ​ണ്ടെ​ന്നു തെ​ളി​യി​ച്ച ആ​ഘോ​ഷ​മാ​യി മാ​റി ഹൂ​സ്റ്റ​ണി​ലെ റാ​ന്നി ഓ​ണം. ജൈ​ജു കു​രു​വി​ള, ജെ​യ്സ​ണ്‍, ഷി​ജു ത​ച്ച​നാ​ലി​ൽ, ഷി​ജു വ​ർ​ഗീ​സ്, ആ​കാ​ശ്, ബി​നു സ​ഖ​റി​യ, സ​ജി ഇ​ല​ഞ്ഞി​ക്ക​ൽ, ബാ​ലു സ​ഖ​റി​യ എ​ന്നി​വ​രാ​ണ് ചെ​ണ്ട​ക്കൊ​ഴു​പ്പു ന​ൽ​കി​യ​ത്.
’സൂ​പ്പ​ർ മാ​വേ​ലി’ യാ​യി ഹൂ​സ്റ്റ​ണ്‍ നി​വാ​സി​ക​ൾ​ക്ക് സു​പ​രി​ചി​ത​നാ​യ റെ​നി ക​വ​ല​യി​ൽ ആ​യി​രു​ന്നു റാ​ന്നി ഓ​ണ​ത്തി​ന്‍റെ മാ​വേ​ലി. മാ​വേ​ലി​യു​ടെ സ​ന്ദേ​ശ​വും കാ​ല​ത്തി​ന​നു​സ​രി​ച്ചു പ്ര​സ​ക്ത​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ന്ന ’റാ​ന്നി മ​ന്ന​ൻ’ ’റാ​ന്നി മ​ങ്ക’ മ​ത്സ​രം ആ​വേ​ശ​ക​ര​മാ​യി​രു​ന്നു. കേ​ര​ള​ത്ത​നി​മ​യാ​ർ​ന്ന വ​സ്ത്ര​ങ്ങ​ൾ അ​ണി​ഞ്ഞു വ​ന്ന നി​ര​വ​ധി ദ​ന്പ​തി​ക​ളി​ൽ നി​ന്ന് വി​ജ​യി​ക​ളെ ന​റു​ക്കി​ട്ടെ​ടു​ക്കു​ക​യി​രു​ന്നു. സം​ഘ​ട​ന​യു​ടെ പ്ര​സി​ഡ​ന്‍റും പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ജീ​മോ​ൻ റാ​ന്നി, ’റാ​ന്നി മ​ന്ന​നാ’​യും ജി​നി മാ​ത്യു ’റാ​ന്നി മ​ങ്ക’​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​ജ​യി​ക​ൾ​ക്ക് ജെ​ക്കു അ​ച്ച​ൻ ട്രോ​ഫി​ക​ൾ ന​ൽ​കി.

ബാ​ലു സ​ക്ക​റി​യ, ജി​ജി ബാ​ലു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ ’അ​ത്ത​പ്പൂ​ക്ക​ളം’ വ​ർ​ണ​വി​സ്മ​യം ഒ​രു​ക്കി. അ​നി​ൽ ജ​നാ​ർ​ദ്ദ​ന​ൻ എം​സി​യാ​യി പ​രി​പാ​ടി​ക​ൾ ആ​ദ്യാ​വ​സാ​നം നി​യ​ന്ത്രി​ച്ചു.

ജോ​ണ്‍ സി. ​ശാ​മു​വേ​ൽ, മാ​ത്യൂ​സ് ചാ​ണ്ട​പ്പി​ള്ള, ഷീ​ല ചാ​ണ്ട​പ്പി​ള്ള, അ​നി​ൽ വ​ർ​ഗീ​സ്, പ്രേ​മ്ന, റീ​ന എ​ബ്ര​ഹാം, വി​നോ​ദ് ചെ​റി​യാ​ൻ, സി.​ജി. ഡാ​നി​യേ​ൽ, സ​ന്ദീ​പ് തേ​വ​ർ​വെ​ലി​ൽ, ഷീ​ജ ജോ​സ്, ആ​ഷാ ആ​ഷാ റോ​യ്,ഏ​ബ്ര​ഹാം ജോ​സ​ഫ് (ജോ​സ്), ബി​ജു സ​ഖ​റി​യ ( സൗ​ണ്ട്സ്) ജെ​ഫി​ൻ രാ​ജു (വീ​ഡി​യോ ആ​ൻ​ഡ് ഫോ​ട്ടോ​ഗ്രാ​ഫി) തു​ട​ങ്ങി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ഡെ​ലി​ഷ്യ​സ് കേ​ര​ള കി​ച്ച​ൻ ഒ​രു​ക്കി​യ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ സ​ദ്യ​ക്ക് ശേ​ഷം 3 മ​ണി​ക്ക് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ചു.