ജമ്മുകാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സംഭവത്തിൽ മോദി സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി മെഹബൂബ മുഫ്തിയുടെ മകൾ ഇൽറ്റിജ മുഫ്തി. ഇത് ഗാന്ധിയുടെ ഇന്ത്യയോ ഗോഡ്സെയുടെ ഇന്ത്യയോ എന്ന് ഇൽറ്റിജ ചോദിച്ചു. ഇന്ത്യാ ടുഡേയുടെ കോണ്‍ക്ലേവിൽ സംസാരിക്കുകയായിരുന്നു അവർ.
കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയിൽനിന്നും സർക്കാർ പിൻമാറണമെന്നും ഇൽറ്റിജ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു മാസമായി കാഷ്മീരികളെ കൂട്ടിലടച്ചിരിക്കുകയാണ്. നിങ്ങൾ ഭാവിയെക്കുറിച്ച് സംസാരിക്കുന്നു. നിങ്ങൾക്ക് ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് സംസാരിക്കാനാവുമോ? മനുഷ്യത്വത്തെക്കുറിച്ചും സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും മാനസികവെല്ലുവിളികളെക്കുറിച്ചും മനുഷ്യർക്കുണ്ടാകുന്ന മുറിവിനെ സംബന്ധിച്ചും നിങ്ങൾക്ക് സംസാരിക്കാനാവുമോ ഇൽറ്റിജ ചോദിക്കുന്നു. സ്വന്തം രാജ്യത്ത് സഞ്ചരിക്കാൻ പാസ് ആവശ്യമാണെന്നു വന്നാൽ എന്താണ് സ്ഥിതിയെന്നും ഇൽറ്റിജ ചോദിച്ചു.