കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളുടെ തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പ്രഖ്യാപിച്ചേക്കും. ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ വിളിച്ചിരുക്കുന്ന വാർത്താ സമ്മേളനത്തിൽ വച്ച് പ്രഖ്യാപനമുണ്ടായേക്കുന്നുമെന്നാണ് സൂചന.
അടൂർ, അരൂർ, എറണാകുളം, മഞ്ചേശ്വരം, വട്ടിയൂർകാവ് എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പാണ് ഇനി നടക്കാനുള്ളത്. പാലായിലെ ഉപതെരഞ്ഞെടുപ്പ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 23നാണ് പാലാതെരഞ്ഞെടുപ്പ്.
ഒക്ടോബർ 27നാണ് ഹരിയാന മന്ത്രിസഭയുടെയും നവംബർ ആദ്യവാരം മഹാരാഷ്ട്ര സർക്കാരിന്റെയും കാലാവധി അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത്.