മോസ്‌കോ: ലോക ബോക്‌സിങ് ചാമ്ബ്യന്‍ഷിപ്പില്‍ 52 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ അമിത് പംഗല്‍ ഫൈനലില്‍ പ്രവേശിച്ചു. കസാഖ്‌സ്ഥാന്റെ സാകന്‍ ബിബോസ്സിനോവിനെ സ്‌പ്ലിറ്റ് ഡിസിഷനില്‍ 3:2 ന് കീഴടക്കിയാണ് അമിത് പംഗല്‍ ഫൈനലില്‍ കടന്നത്. ലോക ചാമ്ബ്യന്‍ഷിപ്പ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ബോക്‌സറാണ് പംഗല്‍. 63 കിലോയില്‍ മനീഷ് കൗഷിക് സെമിയില്‍ ക്യൂബയുടെ ആന്‍ഡി ക്രൂസിനോട് പരാജയപ്പെട്ടു. 91 കിലോയില്‍ സഞ്‌ജിത് കുമാര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി.
ഹരിയാനക്കാരനായ പംഗല്‍ ക്വാര്‍ട്ടറില്‍ ഫിലിപ്പൈന്‍സിന്റെ കാര്‍ലോ പാലമിനെ 4-1ന് കീഴടക്കിയിരുന്നു. നേരത്തെ മനീഷ് കൗശിക് ബ്രസീലിന്റെ വാന്‍ഡേഴ്‌സണ്‍ ഡി ഒളിവേരയെ 5-0ന് തോല്‍പ്പിച്ചാണ് സെമിയിലെത്തിയത്. 91 കിലോയില്‍ സഞ്‌ജിത് കുമാറിന് സെമിയിലേക്ക് മുന്നേറാനായിരുന്നില്ല.