ന്യൂഡല്‍ഹി: ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കുന്നുവെന്ന വിവാദത്തില്‍ പ്രതികരണവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു.

ഏതെങ്കിലും ഭാഷ അടിച്ചേല്‍പ്പിക്കാനില്ല ഏതെങ്കിലും ഭാഷയോട് പ്രത്യേക എതിര്‍പ്പോ ഇല്ല.സാധിക്കുന്ന അത്ര ഭാഷ പഠിക്കുന്നത് നല്ലതാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു. കര്‍ണാടകയിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കവെയാണ് ഉപരാഷ്ട്രപതി നിലപാട് വ്യക്തമാക്കിയത്.

യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസ സന്ദര്‍ശിച്ച്‌ മടങ്ങി വന്ന വിദ്യാര്‍ത്ഥികളുമായാണ് രാഷ്ട്രപതി സംവദിച്ചത്. മാതൃഭാഷയ്ക്ക് പ്രാധാന്യം നല്‍കുന്നതിനോടൊപ്പം മറ്റ് ഭാഷകളും പഠിക്കണമെന്ന് ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു.

പഠിക്കാനും പുതിയ അനുഭവങ്ങള്‍ നേടാനും യാത്ര സഹായിക്കുമെന്ന് പറഞ്ഞ ഉപരാഷ്ട്രപതി ഇന്ത്യയിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം സന്ദര്‍ശിക്കാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിക്കണമെന്നും ഓര്‍മ്മിപ്പിച്ചു.ചരിത്രപ്രാധാന്യവും സാംസ്‌കാരിക പ്രാധാന്യവുമുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കണമെന്ന് രാഷ്ട്രപതി വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടു.
Dailyhunt