കോട്ടയം: പാലായിലെ ആവേശപ്പോരിന് ഒരുദിനം മുേമ്ബ അറുതിയിട്ട് മുന്നണികള്‍. െവള്ളിയാഴ്ച പാലായില്‍ കൊട്ടിക്കലാശം. ശനിയാഴ്ചവരെയാണ് പരസ്യപ്രചാരണത്തിെന്റ സമയമെങ്കിലും വെള്ളിയാഴ്ച അവസാനിപ്പിക്കാനാണ് മുന്നണികളുടെ തീരുമാനം. ശനിയാഴ്ച ശ്രീനാരായണ ഗുരു സമാധി ദിനമായതിനാലാണ് പ്രചാരണം വെട്ടിച്ചുരുക്കുന്നത്. വെള്ളിയാഴ്ച മൂന്ന് മുന്നണിയുടെയും കൊട്ടിക്കലാശം പാലാ ടൗണില്‍ നടക്കും. ദേശീയ-സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിലാകും പരസ്യപ്രചാരണത്തിെന്റ സമാപനം.
കൊട്ടിക്കലാശം ഒരു ദിവസം മുമ്ബേ അവസാനിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഇനി പാലായുടെ പേരിലാകും. യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ജോസ് ടോമിെന്റ ശബ്ദപ്രചാരണ സമാപനം ൈവകീട്ട് മൂന്നിന് പാലാ കുരിശുപള്ളി കവലയില്‍ ആരംഭിക്കും. 6.30ന് സമാപിക്കുമെന്ന് യു.ഡി.എഫ് കോട്ടയം ജില്ല ചെയര്മാന് സണ്ണി തെക്കേടം പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയെന്റ സാന്നിധ്യത്തിലാകും എല്‍.ഡി.എഫിന് പ്രചാരണത്തിന് ഔദ്യോഗിക സമാപനം. മാണി സി. കാപ്പെന്റ പ്രചാരണ സമാപനാര്‍ഥം രാവിലെ പാലാ നഗരത്തില്‍ പ്രവര്‍ത്തകരുടെ റോഡ് ഷോയുണ്ടാകും.വൈകീട്ട് നാലിന് മുഖ്യമന്ത്രി പങ്കെടുക്കുന്ന പാലാ പുഴക്കര മൈതാനത്തെ പരിപാടിയോടെ ഔദ്യോഗിക പ്രചാരണം അവസാനിപ്പിക്കാനാണ് എല്‍.ഡി.എഫ് തീരുമാനം.
എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍. ഹരിയുടെ പ്രചാരണ പരിപാടിയുടെ കൊട്ടിക്കലാശം 2.30ന് ആരംഭിക്കും. പാലാ കടപ്പാട്ടൂര്‍ ജങ്ഷനില്‍നിന്ന് റാലിയായി ബൈപാസ് വഴി താലൂക്ക് ആശുപത്രിക്ക് സമീപം സമാപിക്കും. കേന്ദ്രമന്ത്രിമാര്‍ അടക്കം പങ്കെടുക്കുമെന്ന് ബി.ജെ.പി നേതാക്കള്‍ പറഞ്ഞു.
എക്സിറ്റ് പോളും അഭിപ്രായസര്‍വേയും നിരോധിച്ചു
തിരുവനന്തപുരം: വോട്ടെടുപ്പ് നടക്കുന്ന 23ന് രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെ എക്സിറ്റ് പോള്‍ നടത്തുന്നതും എക്സിറ്റ് പോള്‍ ഫലങ്ങള്‍ അച്ചടി, ഇലക്ട്രോണിക്, മറ്റേതെങ്കിലും ഉപാധികളിലൂടെ പ്രസിദ്ധപ്പെടുത്തുന്നതും നിരോധിച്ചു.
അഭിപ്രായസര്‍വേയും െതരഞ്ഞെടുപ്പ് സര്‍വേ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് കാര്യങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളില്‍ 21 വൈകുന്നേരം ആറ് മുതല്‍ 23 വൈകുന്നേരം ആറ് വരെ പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചിട്ടുണ്ട്.