മലയാളത്തിലെ ആദ്യ മു‍ഴുനീള ഫോറന്‍സിക് പശ്ചാത്തല ചിത്രവുമായി അഖില്‍ പോള്‍. ടോവിനോ തോമസാണ് ചിത്രത്തിലെ നായകന്‍. ഫോറന്‍സിക് എന്ന ചിത്രം മികച്ച ക്രൈം ത്രില്ളറാകുമെന്ന് ടോവിനോ വ്യക്തമാക്കി.

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഫോറന്‍സിക് ഉദ്യോഗസ്ഥന്‍ അഥവാ മെഡിക്കോ ലീഗല്‍ ഓഫീസറായി ഒരു നായകന്‍ പിറക്കുന്നത്. ‘ഫോറന്‍സികി’ലൂടെ, ടൊവീനോയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്.

കഥയും സംവിധാനവും സെവന്‍ത് ഡേയുടെ കഥയൊരുക്കിയ അഖില്‍ പോളിന്‍റേതാണ്. ഇത്തരത്തില്‍ ഒരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും കൊമേഴ്സ്യല്‍ സിനിമയായിട്ട് തന്നെയാണ് സിനിമ തയ്യാറാകുന്നതെന്നും ടോവിനോ തോമസ് വ്യക്തമാക്കി.

മലയാളത്തിലെ ആദ്യ മുഴുനീള ഫോറന്‍സിക് പശ്ചാത്തല സിനിമയുടെ ചിത്രീകരണം ഒക്ടോബറില്‍ ചിത്രീകരണം ആരംഭിച്ച്‌ സിസംബറില്‍ പൂര്‍ത്തിയാക്കും. രണ്ടുവര്‍ഷത്തിലേറെ സമയമെടുത്താണ് തിരക്കഥ ഒരുക്കിയിരിയതെന്ന് സംവിധായകന്‍ അഖില്‍ പറഞ്ഞു

മംമ്ത മോഹന്‍ദാസ് നായികയാവുന്ന ഈ ചിത്രത്തില്‍ സൈജു കുറുപ്പ്, ഗിജു ജോണ്‍, റേബ മോണിക്ക ജോണ്‍ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. വിഷുവിനാകും ചിത്രം തീയറ്ററുകളിലെത്തുക.