ദില്ലി: സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര കമ്ബനികള്‍ക്കും പുതിയ നിര്‍മാണ സ്ഥാപനങ്ങള്‍ക്കുമായുള്ള കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമാന്‍ പറഞ്ഞു. ഇതോടെ കമ്ബനികളുടെ പ്രാബല്യനികുതി സര്‍ചാര്‍ജും സെസും ഉള്‍പ്പടെ 17.01 ശതമാനമാകുമെന്ന് ഗോവയില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനെത്തിയ ധനമന്ത്രി പറഞ്ഞു.

2019 ഒക്ടോബര്‍ 1 മുതല്‍ സ്ഥാപിക്കുന്ന കമ്ബനികള്‍ക്ക് 15 ശതമാനമായിരിക്കും നികുതി. ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായി ലഭിക്കണമെങ്കില്‍ കമ്ബനികള്‍ 2023 ഒക്ടോബറിന് മുമ്ബ് ഉത്പാദനം തുടങ്ങണമെന്നാണ് വ്യവസ്ഥ. വളര്‍ച്ചയും ഉത്പാദനവും ഉറപ്പാന്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാവുമെന്നും 1961 ലെ ആദായനികുതി നിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുള്ള ഓര്‍ഡിനന്‍സുകള്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.