വൈവിധ്യമാര്‍ന്ന പരിപാടികളൊരുക്കി ലോകത്തെമ്പാടുമുള്ള മലയാളികളുടെ  മനം കവരുന്ന ഏഷ്യാ നെറ്റ്  ഈയാഴ്ച്ചയും  പുത്തന്‍ അമേരിക്കന്‍വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഇന്ത്യ യില്‍   ശനിയാഴ്ച രാവിലെ   7 മണിക്ക്  ( അമേരിക്കയില്‍ ന്യൂയോര്‍ക്ക് സമയം വെള്ളിയാഴ്ച  വൈകീട്ട് 9.30 നുഹോട്ട് സ്റ്റാര്‍ ലും മറ്റെല്ലാ ഐ പി നെറ്റ് വര്‍ക്കിലും ) സംപ്രേഷണം ചെയ്യുന്ന യു എസ് വീക്കിലി റൌണ്ടപ്പ്  നിങ്ങളുടെ  സ്വീകരണ മുറിയിലെത്തുന്നു.

അമേരിക്കയില്‍  വിവിധ നഗരങ്ങളിലെ ഓണാഘോഷങ്ങളുടെ മനോഹര ദൃശ്യങ്ങള്‍ നിറഞ്ഞ മറ്റൊരു എപ്പിസോഡ് കൂടി പ്രേക്ഷകര്‍ക്കായി ഈയാഴ്ച ഏഷ്യാനെറ്റ് ഒരുക്കിയിരിക്കുന്നു:

കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്‌സി (KANJ) ഈ വര്‍ഷത്തെ ഓണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ചിക്കാഗോ മലയാളി അസോസിയേഷന്‍ ഈ വര്‍ഷം ഒരുക്കിയ ഓണം ജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.

ഓര്‍മ്മകളിലെ ഓണം എന്ന ശീര്‍ഷകം ഉള്‍ക്കൊണ്ട് കേരള കള്‍ച്ചറല്‍ സൊസൈറ്റി ഓഫ്  മെട്രോപൊളിറ്റന്‍ വാഷിംഗ്ടണ്‍ ഒരുക്കിയ ഓണാഘോഷം ഏറെ   വ്യത്യസ്തത പുലര്‍ത്തി .

സാന്‍ഫ്രാന്‍സിസ്‌കോ,  മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ  (MANCA  മങ്ക ) യുടെ മുപ്പത്തി ഏഴാമത് ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു .

ചിക്കാഗോ യിലെ പ്രമുഖ കലാ സാംസ്കാരിക സംഘടന യായ കലാക്ഷേത്രയുടെ ഓണാഘോഷം
വിവിധ കലാപരിപാടികളാല്‍ ആകര്‍ഷകമായി .

ഡാളസ് കേരള അസോസിയേഷന്‍ ഒരുക്കിയ ഓണാഘോഷം അതീവ ഹൃദ്യമായി.

പുതുമകള്‍ നിറഞ്ഞ ഏഷ്യാനെറ്റ് യൂ.സ്.റൗണ്ടപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്  യു.എസ്. എപ്പിസോഡ്‌പ്രോഗ്രാം ഡയറക്ടര്‍ രാജു പള്ളത്ത് 732 429 9529.