ഡാളസ് കൗണ്ടി ജീവനക്കാരുടെ ശന്പളം മണിക്കൂറിന് 15 ഡോളറായി ഉയർത്തുന്നതിന് കമ്മീഷനേഴ്സ് കോർട്ട് തീരുമാനിച്ചു. ഇതുവരെ കുറഞ്ഞ വേതനം മണിക്കൂറിന് 11.71 ഡോളറായിരുന്നു. ഒന്നിനെതിരെ നാലു വോട്ടുകൾ നേടിയാണ് ശന്പള വർധന അംഗീകരിച്ചത്.
ശന്പള വർധനവ് നടപ്പാക്കണമെന്ന് ശക്തമായി വാദിച്ചത് കൗണ്ടി ജഡ്ജി ക്ലെ ജനിംഗ്സായിരുന്നു. ടെക്സസ് ലോക്കൽ ഗവണ്മെന്റുകളിൽ മിനിമം വേജസ് 15 ഡോളറാക്കി ഉയർത്തുന്ന ചുരുക്കം ചിലതിൽ ഡാളസ് കൗണ്ടിയും സ്ഥാനം നേടി. ജീവിത ചെലവ് വർധിച്ചിട്ടും ശന്പള വർധന ലഭിക്കാത്തതിൽ ജീവനക്കാർ അസംതൃപ്തരായിരുന്നു.
ഒക്ടോബർ ഒന്നു മുതൽ ശന്പള വർധനവ് നിലവിൽ വരും. കൗണ്ടിയിലെ ജീവനക്കാരിൽ പലർക്കും മണിക്കൂറിനു ലഭിക്കുന്ന വേതനം ഇപ്പോൾ തന്നെ 15 ഡോളറിൽ അധികമാണ്. എന്നാൽ പലർക്കും ഇതിൽ കുറവാണ് ലഭിക്കുന്നത്. കൗണ്ടിയിലെ കോണ്ട്രാക്റ്റ് ജീവനക്കാർക്ക് ഇതു ബാധകമാകുമോ എന്ന് ഇപ്പോൾ വ്യക്തമല്ല. കൗണ്ടിയുടെ കീഴിൽ വരുന്ന പാർക്ക്ലാന്റ് ആശുപത്രിയിലെ ജീവനക്കാർക്കും ഈ ശന്പള വർധനവ് ബാധകമാണ്