കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ താ​ലി​ബാ​ന്‍ ആ​ക്ര​മ​ണം. തെ​ക്ക​ന്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സാ​ബൂ​ള്‍ പ്ര​വി​ശ്യ​യി​ലു​ള്ള ആ​ശു​പ​ത്രി​ക്ക് പു​റ​ത്ത് താ​ലി​ബാ​ന്‍ ന​ട​ത്തി​യ ചാ​വേ​ര്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 20 പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. 95 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.

സ്ഫോ​ട​ക​വ​സ്തു​ക്ക​ള്‍ നി​റ​ച്ച ട്ര​ക്ക് ആ​ശു​പ​ത്രി​ക്ക് പു​റ​ത്ത് പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. സ്ഫോ​ട​ന​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​രും രോ​ഗി​ക​ളും അ​ട​ക്ക​മു​ള്ള​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മ​ര​ണ​സം​ഖ്യ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

ചെ​റി​യ ട്ര​ക്കി​ല്‍ വ​ലി​യ അ​ള​വി​ല്‍ സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ നി​റ​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി.