യുണൈറ്റഡ് ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 29 ഞായറാഴ്ച 5.30 pmന് ന്യൂയോര്‍ക്കിലെ ക്യൂന്‍സിലുള്ള മാര്‍ട്ടിന്‍ വാന്‍ബ്യൂറന്‍ ഹൈസ്‌ക്കൂള്‍ ഓഡിറ്റോറയത്തില്‍ വച്ച് ‘കെസ്റ്റര്‍ ലൈവ് ഇന്‍ കണ്‍സേര്‍ട്ട്’ ക്രിസ്ത്യന്‍ മ്യൂസിക്കല്‍ ഈവന്റ് നടത്തപ്പെടുന്നു. 230-17, hillside ave,queens village, NY. ഇന്‍ഡ്യയിലെ തന്നെ ഡിവൈന്‍ വോയ്‌സ് എന്നറിയപ്പെടുന്ന കെസ്റ്ററും, അനേകം സ്റ്റേജുകളിലും, സിഡികളിലും പാടി നല്ലൊരു ശബ്ദത്തിനുടമയായ എലിസബത്ത് രാജുവും നാട്ടില്‍ നിന്ന് വരുന്ന ഓര്‍കസ്ട്രയോട് ഒപ്പം ഗാനങ്ങള്‍ അവതരിപ്പിക്കുന്നു. ഇതില്‍ കിട്ടുന്ന ഫണ്ട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തും. പ്രവേശനം പാസുമൂലം നിയന്ത്രിക്കുന്നതാണ്. ഏവരെയും പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ലാജി തോമസ്-516-849-0368, പോള്‍ ചുള്ളില്‍-516-984-0911, ജോമോന്‍ ഗീവര്‍ഗീസ്-347-952-0710