ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ ഒരിക്കലും ഉതിര്‍ന്നു പോകുന്നതല്ലെന്നും അവ എന്നേക്കുമായി നിലകൊള്ളുകയും പരിശുദ്ധാത്മാവ് ഒരുവനില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അവ പൂര്‍ണമായി വെളിപ്പെട്ടുവരുകയും ചെയ്യുമെന്ന് ഇവാഞ്ചലിസ്റ്റ് മൈക്കിള്‍ ഹ്യൂസ്  ഉദ്‌ബോധിപ്പിച്ചു. അഗപ്പേ ഫുള്‍ ഗോസ്പല്‍ മിനിസ്ട്രിയുടെ പതിമൂന്നാമത് ‘എഴുന്നു പ്രകാശിക്ക’ (അൃശലെ മിറ ടവശില) കോണ്‍ഫെറെന്‍സിനു തുടക്കം കുറിച്ചുകൊണ്ട് നടന്ന പ്രസംഗത്തിലാണ് അഗപ്പേ ചര്‍ച്ച് ഹോളിലെ നിറഞ്ഞ സദസ്സിനോട് യുവ  ഇവാഞ്ചലിസ്റ്റ് ആയ മൈക്കിള്‍ ഹ്യൂസ് ശക്തമായ ഭാഷയില്‍ ദൈവ വചനം പ്രഘോഷിച്ചത്.

അഗപ്പേ ഫുള്‍ ഗോസ്പല്‍ മിനിസ്ട്രിയുടെ ഫൗണ്ടറും സീനിയര്‍ പാസ്റ്ററുമായ ഷാജി കെ. ഡാനിയേല്‍ പ്രാര്‍ത്ഥനയോടെ നാലു ദിവസം നീണ്ടു നില്‍ക്കുന്ന കോണ്‍ഫെന്റെന്‍സ് ഉദ്ഘാടനം ചെയ്തു.  ‘ഒരു വ്യക്തി എഴുന്നു പ്രകാശിക്കണമെങ്കില്‍ മൂന്നു കാര്യങ്ങള്‍ പ്രധാനമായും ആവശ്യമാണെന്നും അവയില്‍ ഒന്നാമത്തേത് യേശു ക്രിസ്തുവുമായി ശക്തമായ ബന്ധം ഉണ്ടാക്കണം, രണ്ടാമതായി ദൈവ വചനം ഗ്രഹിക്കണം, മൂന്നാമതായി ദൈവവേലയില്‍ സമ്പൂര്‍ണമായുള്ള സമര്‍പ്പണം ഉണ്ടാവണം.’ എന്ന് പാസ്റ്റര്‍ ഷാജി കെ. ഡാനിയേല്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

തുടര്‍ന്നുള്ള പ്രസംഗത്തില്‍ ഇന്നത്തെ യുവ തലമുറയ്ക്ക് കൈമാറേണ്ട സുവിശേഷം യേശുവിന്റെ ക്രൂശു മരണവും താന്‍ തന്റെ ശരീരത്തില്‍ ഏറ്റ പീഡനവുമാണെന്നും ഓരോരുത്തനും ഇപ്പോള്‍ ജീവിക്കുന്ന സുഖ സൗകര്യങ്ങള്‍ വിട്ടു മുന്‍പോട്ടു വരണമെന്നും എങ്കില്‍ മാത്രമേ ദൈവാത്മാവിനു ഹൃദയത്തില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയുള്ളു എന്നും  ഇവാഞ്ചലിസ്റ്റ് മൈക്കിള്‍ ഹ്യൂസ് സഭയെ ഓര്‍മിപ്പിച്ചു.   ദൈവാത്മാവ് പ്രവര്‍ത്തിക്കുമ്പോള്‍ വലിയ വലിയ കാര്യങ്ങള്‍ അങ്ങനെയുള്ള വ്യക്തികളെ കൊണ്ട് ദൈവം ചെയ്‌തെടുക്കുമെന്നും അതിനായി ഒരു പ്രത്യേക വാഞ്ഛ നമ്മില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.  വിശുദ്ധി പാലിക്കുകയും കൂടാതെ സഭയില്‍ വരുമ്പോള്‍ ഒക്കെയും യേശുവിനെ രുചിച്ചറിയാതെ ആരും പോകരുന്നത്. കാരണം യേശു കാല്‍വറിയില്‍ നമ്മുടെ എല്ലാ വേദനകളും സഹിച്ചു, എല്ലാ പാപങ്ങളും കഴുകി. നമുക്കുവേണ്ടി തന്റെ ജീവനെയും നല്‍കി.

മാളിക മുകളില്‍ കാത്തിരുന്ന് പ്രാര്‍ത്ഥിച്ചപ്പോള്‍ പരിശുദ്ധാത്മാവ് ഇറങ്ങിവന്നു ഒരു കാറ്റ് ശക്തിയായി വീശുന്നപോലെ, പിന്നീടത് തീ പോലെ ഓരോരുത്തനില്‍ നിന്നും പുറത്തേക്കു വന്നു. കാറ്റു വരുമ്പോള്‍ അത് നമ്മുടെ ഉള്ളിലേക്ക് ചെല്ലുന്നതു പോലെ പരിശുദ്ധാത്മാവ് ഉള്ളില്‍ വരുകയും നാം പരിശുദ്ധവിനാല്‍ സ്‌നാനം കഴിക്കപ്പെടുകയും ചയ്യുന്നു.  അപ്പോള്‍ ആ വ്യക്തി ശുദ്ധീകരിക്കപ്പെട്ടു ഒരു പുതിയ വ്യക്തി ആയി മാറുന്നു.  തീയില്‍ ഇടപെട്ട മൂന്നുപേര്‍ക്ക് പൊള്ളല്‍ എല്കാതിരുന്നത് അവര്‍ പരിശുദ്ധാത്മാവ് നിറഞ്ഞവര്‍ ആയതിനാലാണ്. യേശു പറഞ്ഞു ‘മുട്ടുവിന്‍ തുറക്കപ്പെടും, അന്വഷിപ്പിന്‍ നിങ്ങള്‍ കണ്ടെത്തും, ചോദിപ്പിന്‍ നിങ്ങള്‍ക്കു ലഭിക്കും.  നിങ്ങള്‍ ദൈവത്തോട് ചോദിക്കുക. സ്വര്‍ഗ്ഗത്തിലെ നല്ല പിതാവ് ധാരാളമായി പരിശുദ്ധാവിനെ നിങ്ങള്‍ക്കു നല്‍കും കാരണം സ്വന്തം അപ്പനെക്കാള്‍ നമ്മെ പിതാവായ ദൈവം സ്‌നേഹിക്കുന്നു.

നിങ്ങള്‍ മറ്റുള്ളവരുമായി നിങ്ങളെ താരതമ്യം ചെയ്യരുത്.  നിങ്ങള്‍ ഓരോരുത്തര്‍ക്കും ദൈവം നല്ല വരങ്ങള്‍ നല്‍കിയിരിക്കുന്നു. ദാവീദ് പോലും ഗൊല്യാത്തിനെ നേരിടുവാന്‍ അഞ്ചു കല്ലുമാത്രമേ കരുതിയുള്ളൂ, പക്ഷെ ദൈവം അവനെക്കൊണ്ട് വലിയ കാര്യങ്ങള്‍ ചെയ്യിച്ചതുപോലെ നിങ്ങള്‍ എത്ര എളിയ വ്യക്തി ആയാലും നിങ്ങളെ കൊണ്ടും വലിയ കാര്യങ്ങള്‍ ചെയ്യിയ്ക്കുവാന്‍ ദൈവം ശക്തനാണ്. യേശുവിന്റെ വാഗ്ദത്തം ഒരിക്കലും ഉതിര്‍ന്നു പോകാതെ നിലനിക്കുന്നു. അവന്‍ നമ്മെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ലെന്നുള്ളത് മാറ്റമില്ലാത്ത വാഗ്ദാനമാണെന്നു മൈക്കിള്‍ ഹ്യൂസ് തന്റെ പ്രസംഗത്തിലൂടെ, അനേക സാക്ഷ്യങ്ങളിലൂടെ സഭയെ ഉദ്‌ബോധിപ്പിച്ചു. സ്‌നേഹ വിരുന്നിനു ശേഷം യോഗം പിരിഞ്ഞു.