തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന് മ​തി​യാ​യ സു​ര​ക്ഷ ഒ​രു​ക്കി​യി​ല്ലെ​ന്ന് പ​രാ​തി. ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​നാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

മു​ര​ളീ​ധ​ര​ന്‍ ചെ​ങ്ങ​ന്നൂ​രി​ലെ​ത്തി​യ​പ്പോ​ള്‍ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​നെ പോ​ലീ​സ് പി​ന്‍​വ​ലി​ച്ചു​വെ​ന്ന് സു​രേ​ന്ദ്ര​ന്‍ ഡി​ജി​പി​ക്ക് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പാ​ലാ​യി​ല്‍ മു​ര​ളീ​ധ​ര​നൊ​പ്പം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.