ഒക്ലഹോമ സിറ്റി: ചങ്ങനാശ്ശേരി തുരുത്തി കാവിത്താഴെ മുട്ടഞ്ചേരില്‍ വര്‍ക്കി തോമസിന്റെ മകന്‍ എബ്രഹാം തോമസ് (ബേബിച്ചന്‍, 60)  ഒക്ലഹോമ സിറ്റിയില്‍ നിര്യാതനായി. ചങ്ങനാശ്ശേരി  നാലുകോടി കരിമ്പില്‍ ഗ്രേയ്‌സമ്മ ഭാര്യയാണ്.

എബി, അതുല്‍,  അന്‍മോള്‍ എന്നിവര്‍ മക്കളും, സ്രാമ്പിക്കല്‍ ഷാരോണ്‍ എബി മരുമകളുമാണ്.
സഹോദരങ്ങള്‍: ജോസ്‌കുട്ടി മുട്ടഞ്ചേരില്‍, മേരിക്കുട്ടി ജോസഫ് (പെണ്ണമ്മ), ഫ്രാന്‍സിസ് തോമസ് (കുട്ടപ്പന്‍ , സിയാറ്റില്‍ യുഎസ്), ജോസിയാമ്മ തോമസ് (ജെസ്സി) എന്നിവര്‍.

പൊതുദര്‍ശനം സെപ്തംബര്‍  20  വെള്ളിയാഴ്ച്ച  വൈകുന്നേരം 6 മുതല്‍ 8 വരെ ഒക്ലഹോമ സിറ്റി ബുക്കാനന്‍ ഫ്യൂണറല്‍  സര്‍വീസില്‍ (8712 N Council Rd, Oklahoma Ctiy, OK 73132) ഉണ്ടായിരിക്കും.

സംസ്‌കാര ശുശ്രൂഷകള്‍ 21 ശനിയാഴ്ച്ച രാവിലെ പത്തുമണിക്ക് ഒക്ലഹോമ സിറ്റി ഹോളി ഫാമിലി കാത്തലിക് ദേവാലയത്തില്‍ (3901 SW 29th St Oklahoma Ctiy OK 73119) വി. കുര്‍ബാനയോടെ  ആരംഭിച്ച്,  സംസ്‌കാരം റിസറക്ഷന്‍ സെമിത്തേരിയില്‍ (7500 W Britton Rd, Oklahoma Ctiy, OK 73132) തുടര്‍ന്ന് നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സെബാസ്റ്റ്യന്‍  തോമസ് (സാബു):  405 473 3237
മാത്തുക്കുട്ടി തോമസ്:  405 314 8589