ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളെ കണ്ണീരിലാഴ്ത്തി വീണ്ടുമൊരു മരണവാര്‍ത്ത.
യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ഫോമയിലെ സ്ഥിര സാന്നിധ്യവുമായിരുന്ന ബിനു ജോസഫ് (48) ഹൃദയസ്തംഭനത്തെ തുടര്‍ന്നു നിര്യാതനായി. യോങ്കേഴ്‌സ് മലയാളി അസോസിയേഷന്‍ ട്രഷറര്‍ ആയിരുന്നു.
കോട്ടയം സ്വദേശിയായ ബിനു ജനിച്ചതും വളര്‍ന്നതും ഭോപ്പാലിലാണ്. കഴിഞ്ഞ മുപ്പത്തിരണ്ടു വര്‍ഷമായി ന്യൂയോര്‍ക്കില്‍ യോങ്കേഴ്‌സിനടുത്ത് മൊഹീജന്‍ ലേക്ക് സിറ്റിയില്‍ താമസം. യോങ്കേഴ്‌സില്‍ നിന്നു അടുത്തയിടക്കാണു മൊഹീഗന്‍ ലേക്കിലേക്കു താമസം മാറ്റിയത്. ടാക്‌സ് ആന്‍ഡ് അക്കൗണ്ടിങ് ഓഫീസില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. മാവേലിക്കര്‍ ഗിരിശേരില്‍ കുടുംബാംഗം പരേതനായ ജോസഫ് വര്‍ഗീസിന്റെയും കോട്ടയം താന്നിക്കല്‍ കുടുംബാംഗം രമണി ജോസഫിന്റെയും പുത്രനാണ്. കമ്പ്യൂട്ടര്‍ പ്രൊഫഷണലാണ്. മക്കള്‍: മെലനി, തിമത്തി. ഷാരണ്‍ മാത്യു (ഡാളസ്) സഹോദരിയാണ്. മനോജ് മാത്യു ആണ് സഹോദരീ ഭര്‍ത്താവ്. മക്കള്‍: മെലനി, തിമോത്തി. ഷാരണ്‍ മാത്യു ഡാളസ് സഹോദരിയാണ്. പൊതുദര്‍ശനം ഞായറാഴ്ച വൈകിട്ട്. സംസ്‌കാരം തിങ്കളാഴ്ച (23) സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് യോങ്കേഴ്‌സ്.
ശനിയാഴ്ച വീട്ടില്‍ പ്രാര്‍ഥന 2698 Deer Track ct, Mohegan Lake, NY-10547
പൊതുദര്‍ശനം: ഞായര്‍ സെപ്റ്റംബര്‍ 22, 4 മുതല്‍ 8 വരെ: ട്രിനിറ്റി ചര്‍ച്ച്, 18 ട്രിനിറ്റി പ്ലെയ്‌സ്, യോങ്കേഴ്‌സ്, ന്യുയോര്‍ക്ക്-10701 (914) 715-6219
സംസ്‌കാരം മൗണ്ട് ഹോപ്പ് സെമിത്തെരിയില്‍