ഹൂസ്റ്റണ്‍: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി ) യുടെ സ്ഥാപകരിലൊരാളായ പരേതരായ പാസ്റ്റര്‍ കെ.സി.ചെറിയാന്‍ ( വെട്ടിയാറ്റ് ചെറിയാച്ചന്‍) – റാഹേലമ്മ ദമ്പതികളുടെ മകന്‍ റവ.ഡോ.ജോണ്‍ ചെറിയാന്‍ (ജോയ്കുട്ടി 83) അമേരിക്കയിലെ ഹൂസ്റ്റണില്‍ സഹോദര പുത്രന്‍ റോബിന്‍സന്റെ വസതിയില്‍ നിര്യാതനായി.
സംസ്കാരം ഹൂസ്റ്റണ്‍ ഐപിസി ഹെബ്രോന്‍ സഭയുടെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 20 വെള്ളി വൈകിട്ട് പൊതുദര്‍ശനവും സെപ്റ്റംബര്‍ 21 ശനി വൈകിട്ട് 3.30ന് സംസ്കാര ശുശ്രൂഷയും നടക്കും.
ഭാര്യ ഗ്രേയ്‌സ് ജോണ്‍ ചെറിയാന്‍ കോട്ടയം വേളൂര്‍ പള്ളിവാതിക്കല്‍ കുടുംബാംഗം.
സഹോദരങ്ങള്‍: പരേതയായ മറിയാമ്മ തോമസ്, ഏബ്രഹാം ചെറിയാന്‍ ( ന്യൂയോര്‍ക്ക്), ഗ്രേയ്‌സി താവൂ (ബെംഗളുരു).