ന്യൂയോര്‍ക്ക്: സെന്‍റ് തോമസ് മാര്‍ത്തോമ ഇടവക മുതിര്‍ന്ന അംഗങ്ങളെ പൊന്നാട അണിയിച്ചു ആദരിച്ചു. സെപ്റ്റംബര്‍ 15 -നു ഞായറാഴ്ച ആരാധനയ്ക്കു ശേക്ഷം നടന്ന ചടങ്ങില്‍ ഇടവക വികാരി റവ  സാജു സി പാപ്പച്ചന്‍ അധ്യക്ഷത  വഹിച്ചു. ഇടവകയില്‍ 70 വയസ്സ് പൂര്‍ത്തിയായവരും ഇതുവരെ ആദരിക്കാത്തതുമായ മുതിര്‍ന്ന അംഗങ്ങളെ അത്രേ ഈ വര്‍ഷം ആദരിച്ചത്.

ശ്രിമതി ശോശാമ്മ എബ്രഹാം, ലിസി മത്തായി, ദാനിയേല്‍ കൊച്ചുമ്മന്‍, കൊച്ചുമ്മന്‍ ഗീവര്‍ഗീസ് എന്നിവരെ യാണ്  ഈ വര്ഷം ആദരിച്ചത്. മാര്‍ത്തോമാ സഭ എല്ലാ വര്‍ഷവും സെപ്റ്റംബറിലെ മൂന്നാം   ഞായറാഴ്ച   ടലിശീൃ ഇശശ്വേലി െഉമ്യ ആയി ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടത്രേ ഈ ആദരവു ചടങ്ങു് നടന്നത്.

ന്യൂയോര്‍ക്ക് സെന്‍റ് തോമസ് മാര്‍ത്തോമ ഇടവക സ്ഥാപിക്കുന്നതിനും അതിന്‍റെ വളര്‍ച്ചയിലും ഇപ്പോഴത്തെ പള്ളി വാങ്ങുന്നതിനും മുതിര്‍ന്ന അംഗങ്ങള്‍ നല്‍കിയ സേവനവും സംഭാവനയും വിലമതിക്കുന്നതിനും അതീമാണെന്നും അതൊരിക്കലും മറക്കാനാവില്ലെന്നും അധ്യക്ഷന്‍   സാജു സി പാപ്പച്ചന്‍ അച്ചന്‍ ഓര്‍മ്മിപ്പിച്ചു. കൊച്ചുമ്മന്‍ ഗീവര്ഗീസ് കണ്‍വീനര്‍ ആയിരുന്നു