തിരുവനന്തപുരം: യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ (യുഎന്‍എ) സാമ്ബത്തിക തിരിമറിയുമായി ബന്ധപ്പെട്ട് നാല് പ്രതികള്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. യുഎന്‍എ ദേശീയ അധ്യക്ഷന്‍ ജാസ്മിന്‍ ഷാ ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരേയാണ് നടപടി. നിലവില്‍ ഖത്തറിലാണ് ഇവരെല്ലാവരും. ജൂലൈ 17-നാണ് ഇവര്‍ ഖത്തറിലേക്ക് പോയത്.

ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറങ്ങിയതോടെ രാജ്യത്തെ ഏത് വിമാനത്താവളത്തില്‍ വന്നിറങ്ങിയാലും ഇവര്‍ അറസ്റ്റിലാകും. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം പ്രതികള്‍ വിദേശത്ത് ഒളിവിലാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കേന്ദ്രം ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കാന്‍ തയാറായത്. കേസില്‍ അടുത്തിടെ ജാസ്മിന്‍ ഷായുടെ ഭാര്യ ഷബ്നയെയും ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്തിരുന്നു.