വാഷിങ്ടണ്‍: ഇന്ത്യന്‍ ദേശീയഗാനം വായിക്കുന്ന അമേരിക്കന്‍ സൈനിക ബാന്‍ഡിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഇന്ത്യയും അമേരിക്കയും ചേര്‍ന്നുള്ള സംയുക്ത സൈനികാഭ്യാസത്തിലാണ് അമേരിക്കന്‍ സൈന്യം ജനഗണമന വായിച്ചത്.
വെള്ളിയാഴ്ചയാണ് ഇന്ത്യയും അമേരിക്കയും ചേര്‍ന്നുള്ള സംയുക്ത സൈനിക അഭ്യാസം ആരംഭിച്ചത്. വാഷിങ്ടണിലാണ് ‘യുദ്ധഭ്യാസ്’ എന്ന പേരുള്ള സംയുക്ത സൈനികാഭ്യാസം സംഘടിപ്പിച്ചത്. ബുധനാഴ്ചയായിരുന്നു ഇതിന്റെ സമാപനം. അന്നേദിവസമാണ് അമേരിക്കന്‍ സൈന്യം ജനഗണമന വായിച്ചത്.
ഈ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. സംയുക്ത സൈനിക അഭ്യാസത്തിനിടെ ഇന്ത്യന്‍ സൈനികരോടൊപ്പം പാട്ടുപാടി നൃത്തം ചെയ്യുന്ന അമേരിക്കന്‍ സൈനികരുടെ വീഡിയോയും നേരത്തെ വൈറലായിരുന്നു.