കൊച്ചി: റേഷന്‍ കാര്‍ഡിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍ സപ്തംബര്‍ 30 നകം റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടില്ലാത്ത അംഗങ്ങളുടെ വിവരങ്ങള്‍ അതതു റേഷന്‍ കടകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇവര്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുമായി റേഷന്‍കടയില്‍ ചെന്ന് ആധാര്‍ ബന്ധിപ്പിക്കണം. റേഷന്‍ കടക്കു പുറമെ അക്ഷയ കേന്ദ്രങ്ങളിലും ആധാര്‍ ബന്ധിപ്പിക്കുന്നതിനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ സപ്തംബര്‍ 23-ന് വടുതല മാര്‍ക്കറ്റ് റോഡിലെ വ്യാപാര ഭവനില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ ഇതിനായി പ്രത്യേകം ക്യാമ്ബ് നടത്തുന്നുണ്ട്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ https://epos.kerala.gov.in/SRC Trans Int.jsp പോര്‍ട്ടലില്‍ റേഷന്‍ കാര്‍ഡ് നമ്ബര്‍ നല്‍കി ഈ വര്‍ഷത്തിലെ ഏതെങ്കിലും മാസം തെരഞ്ഞെടുത്ത് സബ്മിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്താല്‍ റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ ആധാര്‍ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാം.