ഛത്ര: സര്‍ക്കാര്‍ തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവ് പിടിയില്‍. ശേഖര ഗഞ്ചു എന്ന മാവോയിസ്റ്റ് നേതാവാണ് പോലീസിന്റെ പിടിയിലായത്. ഝാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.

ഛത്ര ജില്ലയിലെ ജജ്വാരിയ ഗ്രാമത്തിലായിരുന്നു ഇയാള്‍. സംസ്ഥാന പോലീസും സെന്‍ട്രല്‍ റിസര്‍വ് പോലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇയാള്‍ പിടിയിലായതെന്നാണ് വിവരം. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.