ചൈന ഓപ്പണ്‍ വനിത സിംഗിള്‍സ് വിഭാഗത്തില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് ജയം. ഇന്നലെ നടന്ന മല്‍സരത്തില്‍ ചൈനയുടെ ലീ സുറേയിയെ ആണ് സിന്ധു തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. ഒന്നാം സെറ്റില്‍ ലീ മികച്ച പ്രകടനമാണ് നടത്തിയ. ഒരു സമയത്ത് രണ്ട്പേരും ഒപ്പത്തിനൊപ്പം പോയിന്റുകള്‍ നേടിയിരുന്നു. എന്നാല്‍ സിന്ധുവിന്റെ ആക്രമണത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ ലീ തോല്‍ക്കുകയായിരുന്നു. അനായാസ ജയമാണ് സിന്ധു സ്വന്തമാക്കിയത്. ലോക ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കിയ സിന്ധു ചൈന ഓപ്പണ്‍ കിരീടം കൂടി നേടിയാല്‍ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തെത്താന്‍ കഴിയും.നിലവില്‍ അഞ്ചാം സ്ഥാനത്താണ് സിന്ധു.

സ്‌കോര്‍: 21-18, 21-12.