തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്‌ആര്‍ടിസി ബസില്‍ നിന്നും തെറിച്ചു വീണ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. കോവളത്ത് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.

തിരുവനന്തപുരം മോഡല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.