അഴിമതി നടത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രാജ്യത്തെ പൗരന്മാര്‍ക്ക് വെടിവെക്കാന്‍ അനുമതി നല്‍കി ഫിലിപ്പൈന്‍സ് പ്രസിഡണ്ട് റോഡ്രിഗോ ഡുടെര്‍ട്ടെ.ഏതെങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അഴിമതി നടത്തുകയാണെങ്കില്‍ മരണം സംഭവിക്കാത്ത രീതിയില്‍ വേണം വെടിവെക്കാനെന്നും പ്രസിഡണ്ട് റോഡ്രിഗോ ഡുടെര്‍ട്ടെ പൊതു പരിപാടിയില്‍ പറഞ്ഞു.

‘ടാക്സ് അടക്കാനോ, ഫീസ് അടക്കാനോ, സര്‍ട്ടിഫിക്കറ്റ് ലഭിക്കാനോ നിങ്ങളോട് ഉദ്യോഗസ്ഥര്‍ കൈക്കൂലി ചോദിക്കുകയാണെങ്കില്‍ ആദ്യം അവരെ അടിക്കുക. നിങ്ങളുടെ കൈവശം തോക്കുണ്ടെങ്കില്‍, നിങ്ങള്‍ക്ക് അവരെ വെടിവെക്കാം, പക്ഷെ കൊല്ലരുത്. എന്തെന്നാല്‍ തുടര്‍ന്ന് വരുന്ന പ്രോസിക്യൂഷന്‍ നടപടികളില്‍ നിങ്ങള്‍ക്ക് മാപ്പ് ലഭിച്ചുകൊള്ളണമെന്നില്ല’; പ്രസിഡണ്ട് റോഡ്രിഗോ ഡുടെര്‍ട്ടെ പറഞ്ഞു. അഴിമതി നടത്തുന്നവരെ വെടിവെക്കുന്നതിലൂടെ രാജ്യത്തെ അഴിമതി നിരക്ക് കുറക്കാമെന്നും പ്രസിഡണ്ട് പറഞ്ഞു.