മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ പ്രതിഷേധിച് ദില്ലി തലസ്ഥാന മേഖലയില്‍ നാളെ മോട്ടോര്‍ വാഹന പണിമുടക്കിന് ആഹ്വാനം ചെയ്തു. ഇന്ന് ദില്ലിയില്‍ ചേര്‍ന്ന വാഹന ഉടമകളുടെ സംയുക്ത കൂടായ്മയാണ് തീരുമാനം എടുത്തത്. ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുക ഉയര്‍ത്തിയത് അംഗീകര്‍ക്കാന്‍ കഴിയില്ലെന്ന് വാഹന ഉടമകള്‍ ചൂണ്ടിക്കാട്ടി.

ടാക്സ് നിരക്കുകളില്‍ വര്‍ധനവ് പിണവലിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ അനുകൂല തീരുമാനം സ്വീകരിക്കാന്‍ തായാറാവുന്നിലെങ്കില്‍ കൂടുതല്‍ സമറങ്ങാക്കിലേക്ക് പോകാനും വാഹന ഉടമകള്‍ തീരുമാനിച്ചു.