അന്തരിച്ച നടന്‍ സത്താറിനെ കുറിച്ച്‌ കുറിപ്പുമായി മകനും നടനുമായ കൃഷ് ജെ സത്താര്‍. ചില ആളുകള്‍ നായകന്മാരില്‍ വിശ്വസിക്കുന്നില്ല, എന്നാല്‍ അവര്‍ എന്റെ അച്ഛനെ കണ്ടുമുട്ടിയിട്ടില്ലെന്നും കൃഷ് ഫേസ്ബുക്കില്‍ കുറിച്ചു. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു… മിസ് യൂ വാപ്പ’ എന്ന അടിക്കുറിപ്പോടെ ഒരു ചിത്രവും കൃഷ് പങ്കുവെച്ചിട്ടുണ്ട്. സത്താറിന്റെയും മുന്‍ഭാര്യയും നടിയുമായ ജയഭാരതിയുടേയും മകനാണ് കൃഷ്. കഴിഞ്ഞ ദിവസമാണ് കരള്‍രോഗം രൂക്ഷമായതിനെ തുടര്‍ന്ന് സത്താര്‍ അന്തരിച്ചത്.