കൊച്ചി: എറണാകുളത്ത് വന്‍ തീപിടിത്തം. എറണാകുളം പൊരുന്നുരുന്നിയിലെ മെഡോള്‍ സ്‌കാനിംഗ് സെന്ററിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടര്‍ന്ന് സ്ഥാപനത്തിന്റെ രണ്ടു നിലകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. അഗ്‌നിശമന സേനയുടെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയതായി റിപ്പോര്‍ട്ട് ഇല്ല.