തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ കെഎസ്‍യു പ്രവര്‍ത്തകര്‍ നല്‍കിയ നാമനിര്‍ദ്ദേശ പത്രിക തള്ളി. ജനറല്‍ സീറ്റില്‍ അടക്കം എട്ട് സ്ഥാനാര്‍ത്ഥികളാണ് പത്രിക നല്‍കിയിരുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ മത്സരിക്കാന്‍ കെഎസ്‍യു പ്രവര്‍ത്തകര്‍ പത്രിക നല്‍കിയത്. പത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെഎസ്‍യു അറിയിച്ചു.

ചട്ട പ്രകാരമല്ല പത്രികള്‍ നല്‍കിയത് എന്നായിരുന്നു സൂക്ഷ്മ പരിശോധന സമിതിയുടെ വിലയിരുത്തല്‍. നാമനിര്‍ദ്ദേശ പത്രിക പൂരിപ്പിച്ചതിലെ പിഴവുകള്‍ ചൂണ്ടി കാട്ടിയാണ് പത്രികള്‍ തള്ളിയത്.