ജമൈക്ക: വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ആന്ദ്രെ റസ്സലിന് കുഞ്ഞുപിറക്കാന്‍ പോകുന്നു. റസ്സല്‍ തന്നെ ഈ വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഭാര്യയും മോഡലുമായ ജാസിം ലോറ ഗര്‍ഭിണിയാണെന്നും ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാണെന്നും താരം വെളിപ്പെടുത്തി.

തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് വിന്‍ഡീസ് താരം സന്തോഷം പങ്കുവെച്ചത്. ജമൈക്കയില്‍ നടന്ന സ്വകാര്യ ചടങ്ങിന്റെ വീഡിയോയിരുന്നു ഇത്. ക്രിസ് ഗെയ്ല്‍, കാര്‍ലോസ് ബ്രാത്വെയ്റ്റ്, ഡാരന്‍ സമി തുടങ്ങി വിന്‍ഡീസ് ടീമിലെ സഹതാരങ്ങള്‍ ദമ്ബതികള്‍ക്ക് ആശംസകളുമായി രംഗത്തെത്തി.

യു.എസിലെ മിയാമിയില്‍ ജനിച്ച ജാസിം ലോറ 2016-ലാണ് ആന്ദ്രെ റസ്സലിനെ വിവാഹം ചെയ്തത്. റസല്‍ വിന്‍ഡീസ് ടീമിലെത്തുന്നതിനു മുന്‍പു തന്നെ മോഡലെന്ന നിലയില്‍ ലോറ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.