ദില്ലി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ തയ്യാറെന്ന് കാണിച്ച്‌ സുപ്രീംകോടതിയില്‍ സ്വകാര്യ കമ്ബനി ഹര്‍ജി നല്‍കി. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്വറേറ്റ് ഡിമോളിഷന്‍ കമ്ബനിയാണ് ഹര്‍ജി നല്‍കിയത്.

രണ്ട് മാസത്തിനുള്ളില്‍ പരിസ്ഥിതിക പ്രശ്നങ്ങള്‍ ഇല്ലാതെ ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കാന്‍ തയ്യാറാണെന്ന് കമ്ബനി കോടതിയെ അറിയിച്ചു. ഇതിനായി 30 കോടി രൂപ ചിലവ് വരുമെന്നും മലിനീകരണം ഉണ്ടാവില്ലെന്നും കമ്ബനി ഹ‍ര്‍ജിയില്‍ പറയുന്നു.

കോടതി അനുവദിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടപടികള്‍ തുടങ്ങാമെന്നും ടെണ്ടര്‍ വിളിച്ചെങ്കിലും സര്‍ക്കാര്‍ നടപടികളില്‍ പുരോഗതിയില്ലെന്ന് കമ്ബനി സുപ്രീംകോടതിയെ അറിയിച്ചു.