സൗദി : സൗദിയിലെ ജിദ്ദയിലേക്കുള്ള പ്രതിദിന വിമാന സര്‍വീസിന് തുടക്കമിട്ട് ഇന്‍ഡിഗോ എയര്‍ ലൈന്‍സ്. ദിവസവും രാവിലെ 6.25നു വിമാനം പുറപ്പെട്ടു 10.40നു ജിദ്ദയിലെത്തും. അവിടെ നിന്ന് ഉച്ചയ്ക്ക് 1.30നു പുറപ്പെട്ട് രാത്രി 9.15നു കൊച്ചിയിലെത്തുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

പുതിയ സര്‍വീസ് വന്നതോടെ ഈ സെക്ടറിലെ നിരക്കുകള്‍ കുറഞ്ഞേക്കും. ജെറ്റ് എയര്‍വേയ്സ് സര്‍വീസ് അവസാനിപ്പിച്ചതോടെ കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കും തിരിച്ചും വന്‍തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.

അതേസമയം പുതിയ വിമാന സര്‍വീസ് ഉംറ തീര്‍ഥാടകര്‍ക്ക് ഏറെ ഗുണകരമായി. ഇന്നലെ പോയ ആദ്യ വിമാനത്തില്‍ 52 ഉംറ തീര്‍ഥാടകരാണ് പുറപ്പെട്ടത്.