കല്‍പറ്റ: വയനാട്ടില്‍ സ്വകാര്യ ടൂറിസ്‌റ്റ്‌ ബസ് മറിഞ്ഞ് 19 പേര്‍ക്ക് പരിക്ക്. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന എ വണ്‍ ട്രാവല്‍സാണ് അപകടത്തില്‍ പെട്ടത്. കല്‍പറ്റയ്ക്കടുത്ത് മടക്കി മലയിലായിരുന്നു അപകടം. പരിക്കേറ്റവരെ കല്‍പറ്റ ആശുപത്രിയിലും മറ്റൊരു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.