പാലാ : മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പാലായില്‍ പ്രചാരണത്തിനെത്തും.മണ്ഡലത്തിലെ മൂന്നു പഞ്ചായത്തുകളില്‍ മുഖ്യമന്ത്രി എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായ മാണി സി. കാപ്പന് വേണ്ടി മുഖ്യമന്ത്രി വോട്ടു തേടും.
മേലുകാവില്‍ 10 മണിക്കാണ് ആദ്യ പ്രചരണം. ഒരു ദിവസം മൂന്ന് പരിപാടികളാണ് മുഖ്യമന്ത്രിക്കുള്ളത്. 20ന് വൈകിട്ട് പാലായില്‍ നടക്കുന്ന യോഗത്തോടെയാണ് മുഖ്യമന്ത്രിയുടെ പ്രചരണ പരിപാടികളുടെ സമാപനം.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണിയും ഇന്ന് പാലായിലെത്തും. പാലാ നഗരത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തിലാവും ആന്‍റണി ജോസ് ടോമിനായി വോട്ടഭ്യര്‍ഥന നടത്തും. ഏത് വിധേനയും മണ്ഡലം പിടിക്കുക എന്നതിലേക്ക് കാര്യങ്ങള്‍ എത്തിയതോടെയാണ് മുതിര്‍ന്ന നേതാക്കള്‍ തന്നെ കളത്തില്‍ ഇറങ്ങുന്നത്.