അങ്കമാലി ഡയറീസിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് അപ്പാനി ശരത്. ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേരിലാണ് താരം ഇന്നും അറിയപ്പെടുന്നത്. മലയാളത്തിന് അപ്പുറം തമിഴ് സിനിമയിലടക്കം സാന്നിധ്യമറിയിക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. നിരവധി സിനിമകളില്‍ നായകനായും വില്ലനായും സഹനടനുമൊക്കൊയായി അഭിനയിച്ച്‌ കൊണ്ടിരിക്കുകയാണ്.

ഓണക്കാലത്ത് മറ്റുളളവരില്‍ നിന്നും വ്യത്യസ്തയാവണ്ടേ.. അതിശയിപ്പിക്കുന്ന നെക്ലൈസ് കളക്ഷനുമായി കല്യാണ്‍ ജ്വല്ലേഴ്‌സ്‌

സിനിമയ്‌ക്കൊപ്പം തന്നെ കുടുംബ കാര്യങ്ങള്‍ ശ്രദ്ധിക്കാനും താരം മറക്കാറില്ല. കഴിഞ്ഞ ദിവസം അപ്പാനി ശരതിന്റെ മകളുടെ ഒന്നാം പിറന്നാള്‍ ആയിരുന്നു. സോഷ്യല്‍ മീഡിയ പേജിലൂടെ ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങള്‍ താരം തന്നെ പുറത്ത് വിട്ടിരുന്നു. സിനിമാക്കാരും ആരാധകരുമെല്ലാം താരപുത്രിയ്ക്ക് ആശംസകളുമായിട്ടെത്തിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷത്തെ പ്രളയ സമയത്തായിരുന്നു അപ്പാനി ശരതിന് മകള്‍ പിറക്കുന്നത്. പൂര്‍ണ ഗര്‍ഭിണിയായ താരപത്‌നിയും കുടുംബവും അന്ന് പ്രളയത്തില്‍ കുടുങ്ങി പോയിരുന്നു. ചെന്നൈയില്‍ ഷൂട്ടിംഗിന് പോയ താരത്തിന് വീട്ടുകാരെ ബന്ധപ്പെടാന്‍ കഴിയാതെ വന്നത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് മകള്‍ ഉണ്ടായതും അവള്‍ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളുമെല്ലാം താരം തന്നെ പുറത്ത് വിടാറുണ്ട്.

ലിജോ ജോസ് പെല്ലിശ്ശേരി പുതുമുഖങ്ങളെ മുന്‍നിര്‍ത്തി സംവിധാനം ചെയ്ത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ചിത്രത്തില്‍ വില്ലന്‍ റോളിലായിരുന്നു ശരത് അഭിനയിച്ചത്. സിനിമയിലെ ഹിറ്റായ ഗാനം ഓര്‍മ്മിച്ച്‌ കൊണ്ട് മകള്‍ക്ക് തീയ്യാമ്മ എന്ന പേരാണ് ഇട്ടിരിക്കുന്നത്.