ബെംഗളൂരു: ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച ആളില്ലാ നിരീക്ഷണ വിമാനം റസ്റ്റം-2 പരീക്ഷണപ്പറക്കലിനിടെ തകര്‍ന്നുവീണു. കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലുള്ള ജോഡി ചിക്കനഹള്ളിയിലാണ് റസ്റ്റം-2 തകര്‍ന്നുവീണത്. വിമാനം തകര്‍ന്നുവീഴുന്നത് ശ്രദ്ധയില്‍ പെട്ട ഗ്രാമവാസികള്‍ ഇത് യാത്രാവിമാനമാണെന്ന് തെറ്റിദ്ധരിച്ച്‌ വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കാനായി ഓടിക്കൂടി.

ആളില്ലാത്ത വിമാനം തകര്‍ന്നുവീണ ‘അത്ഭുതം’ സെല്‍ഫിയില്‍ പകര്‍ത്താനായി പിന്നീട് തിരക്ക്. ഒടുവില്‍ വിവരമറിഞ്ഞെത്തിയ പോലീസാണ് ആള്‍ക്കൂട്ടത്തെ പിരിച്ചുവിട്ടത്. ചിത്രദുര്‍ഗയിലെ പരീക്ഷണ കേന്ദ്രത്തില്‍ നിന്ന് പറന്നുയര്‍ന്ന് 17 കിലോമീറ്റര്‍ സഞ്ചരിച്ചതിന് ശേഷമാണ് ആളില്ലാ വിമാനം തകര്‍ന്നുവീണത്.