ഓണാവധിയുടെ ഭാഗമായി സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്ത ചെറുതോണി – ഇടുക്കി അണക്കെട്ടില്‍ സന്ദര്‍ശക പ്രവാഹം. 20749 പേരാണ് ചെറുതോണി അണക്കെട്ട് സന്ദര്‍ശിക്കാന്‍ ഓണാവധിക്ക് എത്തിയത്. ഓണാവധി തീര്‍ന്ന ഞായറാഴ്ച മാത്രം സന്ദര്‍ശിച്ചത് 2431 പേരാണ്. ഒക്ടോബര്‍ ഒന്നിനാണ് ഡാമുകളില്‍ സന്ദര്‍ശനാനുമതി നല്‍കിയത്.
ഇതുവരെ 18623 മുതിര്‍ന്നവരും 2126 കുട്ടികളുമാണ് സന്ദര്‍ശിച്ചത്. ഏറ്റവും കൂടുതല്‍ പേര് മൂന്നാം ഓണനാളിലാണ് എത്തിയത്. കുട്ടികളും മുതിര്‍ന്നവരുമടക്കം 4215 പേര്‍ അന്നേദിവസം അണക്കെട്ട് സന്ദര്‍ശിച്ചു. 25 രൂപയാണ് മുതിര്‍ന്നവര്‍ക്കുള്ള പ്രവേശനഫീസ്. കുട്ടികള്‍ക്ക് പത്തു രൂപയും.
ചെറുതോണി – ഇടുക്കി അണക്കെട്ടുകള്‍ക്കിടയില്‍ 2 കിലോമീറ്ററോളം ദൂരമുണ്ട്. ഇത്രയും ദൂരം നടന്നു സഞ്ചരിക്കാന്‍ സാധിക്കാത്തവര്‍ക്കായി ബഗ്ഗി കാറുകള്‍ ഉണ്ട്. ഇതിനു 50 രൂപയുടെ ടിക്കറ്റ് എടുക്കണം. അണക്കെട്ട് സന്ദര്‍ശിക്കുന്നതിനോടൊപ്പം വനംവകുപ്പിന്റെ ബോട്ടിങ്ങും അണക്കെട്ടിനോട് ചേര്‍ന്ന് ഡി.റ്റി.പി.സിയുടെ ഹില്‍വ്യൂ പാര്‍ക്കുമുണ്ട്. നവംബര്‍ 30 വരെയാണ് അണക്കെട്ട് സന്ദര്‍ശിക്കാനുള്ള അനുമതി.