കേരളാ ക്രിക്കറ്റ് ലീഗ് യുഎസ്എയുടെ അഞ്ചാം സീസണില്‍ ആവേശോജ്വലമായ ഫൈനലില്‍ ഫീനിക്‌സ് ഇലവന്‍ ന്യൂജേഴ്‌സി ബെര്‍ഗന്‍ ടൈഗേഴ്‌സിനെ പരാജയപ്പെടുത്തി കിരീടമണിഞ്ഞു. ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ ഇരു ഭാഗത്തേക്കും കളിയില്‍ ഉടനീളം മാറിമറഞ്ഞ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഫീനിക്‌സ് ഇലവന്‍ 24.2 ഓവറില്‍ 124 റണ്‍സാണെടുത്തത്. തുടര്‍ന്നു ബാറ്റിംഗിനിറങ്ങിയ ബെര്‍ഗെന്‍ ടൈഗേഴ്‌സ് 15.1 ഓവറില്‍ 56 റണ്‍സിന് ഓള്‍ ഔട്ട് ആയി. ഫീനിക്‌സ് ഇലവന് വേണ്ടി 39 റണ്‍സും 3 വിക്കറ്റും നേടി ഉജ്വല ആള്‍റൗണ്ട്പ്രകടനം കാഴ്വച്ച ഹരികൃഷ്ണന്‍ ആണ് മാന് ഓഫ് ദി മാച്ച്.
കെസിഎല്‍ ഇന്റെ ഈ വര്‍ഷത്തെ ഏറ്റവം മികച്ച ബാറ്റ്‌സ്മാന്‍ ആന്‍ഡ് ബൗളര്‍ അവാര്‍ഡിന് ഫീനിക്‌സ് ഇന്റെ ക്രിസ് പറ്റാന്‍ഡിന് അര്‍ഹനായി.
ഫൈനലിന് ശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ മുഖ്യാഥിതി ആയിരുന്ന ഈ വര്‍ഷത്തെ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍ സ്‌പെറ്ററും ഓട്ടോ ബിനു പ്രിന്‍സ് എന്നിവരും, മറ്റു സ്‌പോണ്‍സര്‍മാരായ ഗ്ലോബല്‍ ഐടി സിഇഓ സജിത്ത് നായര്‍, , സണ്‍ റണ്‍, ഇവന്‍റ് ഗ്രാം ചെയര്‍മാന്‍ ജോജോ കൊട്ടാരക്കര, ഇമേജിനെ ഡിജിറ്റല്‍ സിഇഒ ബിനോയ് തോമസ്, ടോം ജോസഫ്, Lucid Seven സിഇഓ ബേസില്‍ കുര്യാക്കോസ്, സ്‌പോര്‍ട്ടിങ് ഗുഡ്‌സ്, ജിബി എം തോമസ് Kwik Mortgage, ഗ്രാന്‍ഡ് ഇന്ത്യന്‍ ഞലേെമൗൃമി,േയൂണിവേഴ്‌സല്‍ മൂവീസ് എന്നിവര്‍ ടീമുകള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ടീമുകള്‍ കേരള ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നു അറിയിക്കുന്നതിനോടൊപ്പം, ലീഗ് വിജയകരമായി മുന്നോട്ടു കൊണ്ട് പോകുന്നതില്‍ എല്ലാ സഹായ സഹകരണങ്ങളും ചെയ്ത അഭ്യുദയകാംഷികള്‍ക്കുമുള്ള നന്ദിയും ഈ അവസരത്തില്‍ സംഘാടകര്‍ അറിയിച്ചു