മരട് ഫ്സാറ്റ് ഒഴിപ്പിക്കൽ നടപടികൾക്കായി എത്തിയ മുൻസിപ്പൽ സെക്രട്ടറിയെ താമസക്കാര്‍ തടഞ്ഞു. ഹോളിഫെയ്ത്ത് ഫ്ലാറ്റിനു മുന്നിലാണ് പ്രതിഷേധം ഉണ്ടായത്. പുനരധിവാസം ആവശ്യമുള്ളവർക്ക് നോട്ടീസ് നൽകി കണക്കെടുപ്പിനാണ് സെക്രട്ടറി എത്തിയത്. പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥനെ തടഞ്ഞതോടെ നേരിയ സംഘര്‍ഷത്തിനും ഇടയാക്കി. പ്രതിഷേധത്തെ തുടര്‍ന്ന് നടപടി പൂര്‍ത്തിയാക്കാതെ സെക്രട്ടറി മടങ്ങി.