തമിഴ്നാട്ടിലെ ബോഡിമെട്ടിൽ ജീപ്പ് മറിഞ്ഞ് മൂന്ന് മരണം.  ഇടുക്കി പൂപ്പാറയിൽ നിന്ന് തോട്ടം തൊഴിലാളികളുമായി പോയ ജീപ്പാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കുണ്ട്.

പരുക്കേറ്റവരെ തേനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെങ്കുത്തായ ഇറക്കങ്ങളും, നിരവധി വളവുകളും ഉള്ള ഈ റോഡിൽ അപകടങ്ങൾ പതിവാണെന്ന് അധികൃതർ പറയുന്നു.  തൊഴിലാളികളെ കുത്തി നിറച്ച് അമിത വേഗത്തിൽ ജീപ്പ് ഓടിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളും നിരവധിയായി ഇവിടെ ഉണ്ടാവാറുണ്ടെന്നാണ് വിവരം.