ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനിടെ ചിത്രത്തില്‍ മുകേഷ് ശക്തിമാന്റെ വേഷത്തിലെത്തിയ ചിത്രം പുറത്ത് വിട്ടിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ഒര്‍ജിനല്‍ ശക്തിമാന് രംഗത്ത് വന്നു. സംഭവം വിവാദമായതോടെ ഇക്കാര്യത്തില്‍ വിശദീകരണവുമായി ഒമര്‍ ലുലു തന്നെ എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അങ്ങ് എനിക്കെതിരെ അയച്ച പരാതി ഫെഫ്ക വഴി ലഭിച്ചു. താങ്കളോട് ചോദിക്കാതെ ശക്തിമാന് എന്ന കഥാപാത്രത്തിന്റോ കോസ്റ്റിയുമും ഉപയോഗിച്ചത് അറിവില്ലായ്മ കൊണ്ടാണ്. ഇതില്‍ അങ്ങേയ്ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ആത്മാര്‍ത്ഥമായി തന്നെ ക്ഷമ ചോദിക്കുന്നു. സൂപ്പര്‍ ഹീറോ റഫറന്‍സുകള്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ സാധാരണയാണെന്നും അത് കൊണ്ട് തന്നെ കോപ്പി റൈറ്റിനെ കുറിച്ച് ചിന്തിച്ചില്ലെന്നും സിനിമയുടെ തുടക്കത്തില്‍ ശക്തിമാന് ക്രെഡിറ്റ് വെക്കാന്‍ ഉദ്ദേശിച്ചിരുന്നതായിട്ടും ഒമര്‍ ലുലു പറയുന്നു.
ധമാക്കയില്‍ മുകേഷ് ശക്തിമാന്റെ വേഷം ചെയ്യുന്നില്ല. പ്രായമേറിയ് മുകേഷിന്റെ കഥാപാത്രം അതിമാനുഷിക ശ്കതിയും ഊര്‍ജവും ലഭിക്കുന്നത് സ്വപ്നം കാണുന്നതാണ് രംഗം. പത്ത് സെക്കന്‍ഡ് മാത്രമേ ഇതുള്ളു. നേരത്തെ സൂപ്പര്‍മാനെ അവതരിപ്പിക്കാന്‍ ആയിരുന്നു അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്. പിന്നീട് ഞങ്ങളുടെ ഒക്കെ ചെറുപ്പക്കാല തലമുറയ വിസ്മയിപ്പിച്ച ശക്തിമാനെ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.
ഈ ഖേദ പ്രകടനം സ്വീകരിക്കുമെന്നും മാധ്യമങ്ങളിലുടെ പ്രചരിക്കുന്ന എല്ലാ വിവാദങ്ങളും കെട്ടടങ്ങുമെന്നാണ് പ്രതീക്ഷയെന്നും ഒമര്‍ ലുലു പറയുന്നു. ഫെഫ്ക പ്രസിഡന്റ് രഞ്ജി പണിക്കര്‍ക്ക് ആയിരുന്നു മുകേഷ് ഖന്ന പരാതി നല്‍കിയത്.