നടന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ ഒരു പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. പുനലൂരിലെ ഒരു ഓണാഘോഷപരിപാടിക്കിടെ വേദിയില്‍ പ്രസംഗിക്കുന്ന വിഷ്ണുവിന്റെ വാക്കുകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

‘വലിയ നടന്‍മാരൊക്കെ അതിഥിയായി വരുന്നുണ്ടെന്നറിഞ്ഞ് അവരെ പ്രതീക്ഷിച്ചിരുന്നിട്ട്, ഞാന്‍ വണ്ടിയില്‍ നിന്നിറങ്ങി വന്നപ്പോഴേക്കും പലരും ‘ങേ’ എന്നായി.’ വിഷ്ണു പറയുന്നു. ഇവിടെ ചില ആളുകളൊക്കെ വലിയ സന്തോഷത്തില്‍ നില്‍പുണ്ട്. ദുല്‍ഖര്‍ സല്‍മാനാണെന്ന് കരുതിയിട്ടാണോ ആവോ.. അല്ല ട്ടോ. എന്നെ മനസ്സിലാവാത്തോരുണ്ടോ ഈ കൂട്ടത്തില്‍? ചിലര്‍ പുരികം പകുതി പൊക്കി നോക്കുന്നുണ്ട്, ഇവനേതെടാ എന്ന ഭാവത്തില്‍. മനസ്സിലാകാത്തവര്‍ക്കു വേണ്ടി പഴയൊരു കഥ പറയാം. ഇത്രയും പറഞ്ഞ് വിഷ്ണു ഉടന്‍ ചോദിച്ചു. ‘കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍ സിനിമ എല്ലാവരും കണ്ടിട്ടുള്ളതല്ലേ?’ സദസ്സില്‍ നിന്നും വലിയ സ്വരത്തില്‍ ‘അതേ’ എന്ന മറുപടി വന്നു. മായാവി എന്ന ചിത്രത്തില്‍ സലിംകുമാറിനൊപ്പം താന്‍ അഭിനയിച്ച ഒരു ഹാസ്യ രംഗം കൂടി വിവരിച്ചാണ് വിഷ്ണു സ്വയം പരിചയപ്പെടുത്തിയത്.