ബംഗളൂരു: തനിക്കു പിന്തുണയുമായി ഡല്‍ഹിയിലേക്കു വരരുതെന്ന് അനുയായികളോട് അറസ്റ്റിലായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്റെ അഭ്യര്‍ഥന. ശിവകുമാറിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ആയിരക്കണക്കിനു പ്രവര്‍ത്തകരാണ് ഡല്‍ഹിയിലെത്തുന്നത്.
വെള്ളിയാഴ്ച ശിവകുമാറിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ നൂറുകണക്കിനു പ്രവര്‍ത്തര്‍ കോടതിയിലേക്ക് ഇരച്ചുകയറിയിരുന്നു. ചൊവ്വാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കാനിരിക്കേയാണ്, ഡല്ഹിയിലെത്തരുതെന്ന് അനുയായികളോട് ശിവകുമാറിന്റെ അഭ്യര്‍ഥന പുറത്തുവന്നത്.