വിഘ്നേഷ് ശിവന്‍ ആദ്യമായി നിര്‍മിക്കുന്ന ചിത്രത്തില്‍ നായികയായി നയന്‍താര എത്തുന്നൂവെന്ന് റിപ്പോര്‍ട്ട് ‘നെട്രികണ്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിലിന്ദ് റാവു ആണ്. ചിത്രത്തിന്റെ പോസ്റ്റര്‍ നയന്‍താര തന്നെ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ചിത്രത്തില്‍ അന്ധയായ കഥാപാത്രത്തെയാകും നയന്‍സ് അവതരിപ്പിക്കുക എന്നാണ് സൂചന. അന്ധര്‍ക്ക് വായിക്കാനുള്ള അക്ഷരലിപിയാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം റൗഡി പിക്ചേഴ്സിന്റെ ബാനറിലാണ് നിര്‍മിക്കുന്നത്.

വിഘ്നേശ് ശിവനുമായുള്ള താരത്തിന്റെ വിവാഹവും അടുത്ത വര്‍ഷം ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു. രജനികാന്ത് ചിത്രം ‘ദര്‍ബര്‍’, വിജയ്ക്കൊപ്പം ‘ബിഗില്‍’, ചിരഞ്ജീവിയോടൊപ്പം ‘സെയ് റാ നരസിംഹ റെഡ്ഢി’ എന്ന ചിത്രവുമാണ് നയന്‍താരയുടേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. മലയാള ചിത്രം ‘ലവ് ആക്ഷന്‍ ഡ്രാമ’യാണ് നയന്‍താരയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.