ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ യുവാക്കള്‍ക്ക് വേണ്ടത്ര തൊഴില്‍ യോഗ്യതയില്ലെന്ന കേന്ദ്ര തൊഴില്‍മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സാമ്ബത്തിക മാന്ദ്യം മൂലമുള്ള തൊഴിലില്ലായ്മ പ്രശ്നത്തില്‍നിന്നും ഉത്തരേന്ത്യക്കാരെ അപമാനിച്ചുകൊണ്ട് രക്ഷപെടാനാണ് മന്ത്രി ശ്രമിക്കുന്നത്. ഇത് നടക്കാന്‍ പോകുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.
എന്‍ഡിഎ സര്‍ക്കാര്‍ വരുത്തിവച്ച സാമ്ബത്തിക മാന്ദ്യമാണ് രാജ്യത്ത് തൊഴില്‍ നഷ്ടമാക്കിയത്. മുന്നോട്ടുള്ള വഴി തേടാന്‍ എന്തെങ്കിലും ഇടപെടല്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുമെന്നാണ് യുവാക്കള്‍ പ്രതീക്ഷയോടെ നോക്കുന്നത്. എന്നാല്‍ നിങ്ങള്‍ ഉത്തരേന്ത്യക്കാരെ അപമാനിച്ച് രക്ഷപെടാനാണ് ശ്രമിക്കുന്നത്. ഇത് നടപ്പില്ലെന്നും പ്രിയങ്ക പറഞ്ഞു.
ഇന്ത്യയില്‍ തൊഴിലില്ലായ്മ ഇല്ലെന്ന് കഴിഞ്ഞ ദിവസം തൊഴില്‍മന്ത്രി സന്തോഷ് ഗാംഗ്വാര്‍ പറഞ്ഞിരുന്നു. ഉത്തരേന്ത്യയില്‍ തൊഴിലാളികളെ ജോലിക്കെടുക്കാന്‍ ശ്രമിക്കുമ്ബോള്‍ യോഗ്യതയുള്ള ആളുകളെ ലഭിക്കുന്നില്ലെന്ന് കമ്ബനികള്‍ തന്നോട് പറയാറുണ്ടെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന